‘മധുരമെൻ മലയാളം’: ടിക്കറ്റ് ലഭിക്കുന്ന േകന്ദ്രങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം നടത്തുന്ന ‘മധുരമെൻ മലയാളം’ മെഗാ ഇവൻറിനുള്ള സൗജന്യ പ്രവേശന പാസ് വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.
മാലിയ ടേസ്റ്റി റസ്റ്റാറൻറ്, കുവൈത്ത് സിറ്റി സെഞ്ചുറി റസ്റ്റാറൻറ്, ഫർവാനിയ കാലിക്കറ്റ് സലൂൺ, ഫർവാനിയ തക്കാര റസ്റ്റാറൻറ്, അബ്ബാസിയ അപ്സര ബസാർ എന്നിവിടങ്ങളിലാണ് പൊതുജനങ്ങൾക്ക് ടിക്കറ്റ് ലഭിക്കുക.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെഗാ ഇവൻറ് നടക്കുന്ന ജലീബ് അൽ ശുയൂഖിലെ ടൂറിസ്റ്റിക് പാർക്കിലെ വിശാലതയിൽ ഉൾക്കൊള്ളാവുന്നതിനപ്പുറം ആവശ്യക്കാരുണ്ടാവുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് വിതരണം നിർത്തിവെക്കാൻ നിർബന്ധിതരായേക്കും.
കുവൈത്തിൽ ആദ്യമായി ഇത്രയും താരങ്ങളെ ഉൾപ്പെടുത്തി വൻ സജ്ജീകരണത്തോടെ നടത്തുന്ന സംഗീത വിരുന്നിനെ അക്ഷരാർഥത്തിൽ മലയാളി സമൂഹം ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞദിവസം നടത്തിയ കൂപ്പൺ ഡേ പരിപാടി ഇതിന് തെളിവാണ്. ഏറെ ആകാംക്ഷയോടെയാണ് പരിപാടിക്കായി കാത്തിരിക്കുന്നതെന്ന് ടിക്കറ്റ് കരസ്ഥമാക്കിയവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
