11 എഴുത്തുകാരും ഒറ്റ പുസ്തകവും: മൂർച്ചയുള്ള ഒരു മുന്നേറ്റത്തിെൻറ തുടക്കം
text_fieldsകുവൈത്ത് സിറ്റി: മലയാളം പറയാനും എഴുതാനും ബ്ലോഗുകളും സമൂഹ മാധ്യമങ്ങളും സജീവമാകുന്നതിനുമുമ്പ്, സ്വന്തമായി ഒരു പുസ്തക പ്രസാധനം എളുപ്പമല്ലാതിരുന്ന കാലത്ത് കുവൈത്തില്‍ അധിവസിക്കുന്ന 11 എഴുത്തുകാരുടെ കഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു കഥാസമാഹാരം ഇറങ്ങി. ഇന്നത്തെപ്പോലെയല്ല അന്ന്. അതുതന്നെയാണ് ആ 11െൻറ പ്രസക്തി. ഇക്കാലത്ത് ഒരാൾക്ക് തെൻറ ഉൾത്തുടിപ്പുകൾ ആവിഷ്കരിക്കാൻ ഇഷ്ടംപോലെ വേദികളുണ്ട്. ഒരു ബ്ലോഗ് തുടങ്ങിയാൽ ആർക്കും എഴുതാം. അവിടെ എഴുത്തുകാരനും എഡിറ്ററും ഒന്നാവുന്നു. 2006 ഫെബ്രുവരിയിൽ ബെർഗ്മാൻ തോമസ് എഡിറ്റർ ആയും അയനം മാഗസിൻ എഡിറ്റർ ആയിരുന്ന സത്താർ കുന്നിൽ, കോഒാഡിനേറ്റർ റിയാസ് എന്നിവർ മുൻകൈ എടുത്തുമാണ് 11 എഴുത്തുകാരുടെ കഥാസമാഹാരം പുറത്തിറക്കിയത്. കുവൈത്തിലെ എഴുത്തുകാരായ ലാസർ ഡിസിൽവ, രാഘുനാഥൻ, ജോൺ മാത്യു, ഡോക്ടർ രവീന്ദ്രൻ, കൈപ്പട്ടൂർ തങ്കച്ചൻ, ഹസൻ തിക്കോടി, ബഷീർ എലത്തൂർ, സുനിൽ ചെറിയാൻ, സ്വപ്‍ന ജേക്കബ്, എം. കരീം, ബർഗ്മാൻ തോമസ് എന്നിവരുടെ കഥകളുടെ സമാഹാരം പുറത്തിറക്കിയത്. ഈ ദൗത്യം പിന്നീട് നിരവധി പുസ്തക പ്രകാശനങ്ങൾക്ക് പ്രചോദനമായി.
60 വർഷം കുവൈത്തിലുള്ള ആദ്യകാല പ്രവാസിയായ അബ്ദുല്ലക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ഇൗ നവാഗതരിൽ പലരും പിന്നീട് കുവൈത്തിലെ മലയാളി സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായി. സമാന്തര വിദ്യാഭ്യാസത്തിെൻറ കഥ പറയുന്ന കനവ് മലയിലേക്ക് എന്ന ഡോക്യുമെൻററി പ്രദര്‍ശനം നടത്തി പ്രവർത്തനം ആരംഭിച്ച അയനം ഒാപൺ ഫോറം പൊതുധാരയില്‍ വിഷയാത്മകമായി നിരവധി ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിച്ചുവരുന്നു.
സത്താര്‍ കുന്നിൽ, മുഹമ്മദ് റിയാസ്, സലാം വളാഞ്ചേരി, ഷിജോ ഫിലിപ്, ബര്‍ഗ്മാന്‍ തോമസ്, ബാബുജി ബത്തേരി, അബ്ദുല്‍ ഫത്താഹ് തയ്യിൽ, അസീസ് തിക്കോടി എന്നിവരുടെ ചര്‍ച്ചയുടെ ഫലമായിരുന്നു അയനം ഓപൺ ഫോറം. കുവൈത്തിലെ പ്രമുഖ എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും നാടക, സിനിമാ പ്രവര്‍ത്തകരും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഈ കൂട്ടായ്മയില്‍ അംഗങ്ങളായുണ്ട്. സത്താർ കുന്നിൽ ജനറൽ കൺവീനർ ആയി ആരംഭിച്ച അയനം ഓപൺ ഫോറത്തിെൻറ നിലവിലെ ജനറൽ കണ്‍വീനർ അബ്ദുൽ ഫത്താഹ് തയ്യിലും കൺവീനർമാർ ശരീഫ് താമരശ്ശേരി, ബാലകൃഷ്ണന്‍ ഉദുമ എന്നിവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
