‘മധുരാക്ഷര മത്സരം’: ആർക്കും പെങ്കടുക്കാം, സമ്മാനങ്ങൾ നേടാം
text_fieldsകുവൈത്ത് സിറ്റി: ‘അ’ വെറുമൊരു അക്ഷരമല്ല, അമ്മ മലയാളത്തിെൻറ ആദ്യാക്ഷരമാണത്. ‘മ’ യിൽ നുണയാം മലയാളത്തിെൻറ മധുരം. ‘ല’ യുടെ ലാസ്യഭാവം ആരെയാണ് ആകർഷിക്കാത്തത്. ‘സ’ എന്തൊരു സുന്ദരിയാണ്. സാഹിത്യത്തിലും സംഗീതത്തിലും ‘സ’ യുടെ സൗന്ദര്യമുണ്ട്. ഒാരോ അക്ഷരങ്ങൾക്കും അതിേൻറതായ പ്രത്യേകതകളും സൗന്ദര്യവുമുണ്ട്. എന്നാലും ചിലർക്ക് ചില അക്ഷരങ്ങളോട് പ്രത്യേക ഇഷ്ടം കാണും. കൈവെള്ളയിലും കടലാസുതുണ്ടുകളിലും ഇഷ്ടാക്ഷരങ്ങൾ പലരീതിയിൽ എഴുതുകയും വരക്കുകയും ചെയ്തിരുന്ന കുട്ടിക്കാലം സുഖമുള്ള ഒാർമകളായി ഇപ്പോഴും ഇല്ലേ. ചിലരെ സംബന്ധിച്ച് സ്വന്തം പേരിെൻറ ആദ്യാക്ഷരമായിരിക്കും ഏറ്റവും പ്രിയപ്പെട്ടത്. മറ്റു ചിലർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരിലെ അക്ഷരമായിരിക്കും. അതിങ്ങനെ വരച്ചുകൊണ്ടിരിക്കും. കടൽത്തീരത്ത് തിരയെണ്ണിയിരിക്കുേമ്പാൾ മണലിൽ കോറിയിട്ടിരുന്നത് ആ മധുരാക്ഷരമല്ലേ.
ഒന്ന് ആലോചിച്ച് നോക്കൂ. കുട്ടിക്കാലത്ത് മാത്രമല്ല, വലുതായതിന് ശേഷവും ഉണ്ടാവും ഇത്തരം കൊച്ചുകുറുമ്പുകൾ. തിരക്കിലാണ്ടുപോയപ്പോൾ നാം മറന്നുപോയ വൈകാരികതകളെല്ലാം നമ്മുടെ ഉള്ളിൽതന്നെയുണ്ട്. കൂടുതുറന്ന് വിടുേമ്പാൾ അവ പറന്നിറങ്ങി വരും. ഇഷ്ടാക്ഷരത്തെ കുറിച്ചും എന്തുകൊണ്ട് അത് നിങ്ങൾക്ക് പ്രിയതരമായി എന്നതിനെ കുറിച്ചും 100 വാക്കിൽ കവിയാത്ത കുറിപ്പ് ‘ഗൾഫ് മാധ്യമ’ത്തിന് എഴുതൂ. ഏറ്റവും മികച്ച ഏതാനും കുറിപ്പുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. പ്രായവ്യത്യാസങ്ങളൊന്നുമില്ലാതെ ആർക്കും പെങ്കടുക്കാം.
പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരമില്ലെങ്കിലും രണ്ടു വിഭാഗത്തിലും പ്രത്യേക സമ്മാനങ്ങളുണ്ടാവും. നിങ്ങൾ തെരഞ്ഞെടുത്ത അക്ഷരം ഏത് എന്നത് തെരഞ്ഞെടുപ്പിെൻറ മാനദണ്ഡമായിരിക്കില്ല. കാരണം ഇഷ്ടങ്ങൾ ആപേക്ഷികമാണ്. വ്യത്യസ്തമായും ആകർഷകമായും അതിനെ കുറിച്ച് വിവരിക്കുന്നതിലെ മിടുക്കാണ് വിജയികളെ നിശ്ചയിക്കുന്നതിന് ആധാരമാവുക. ലേഖനത്തിെൻറ സ്വഭാവത്തിൽ തന്നെ ആവണമെന്നില്ല. വ്യത്യസ്തമായ ആവിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും. പേര്, സിവിൽ െഎഡി നമ്പർ, കുവൈത്തിലെ വിലാസം എന്നിവ വ്യക്തമായി എഴുതണം. മെയിൽ അയക്കുേമ്പാൾ ‘ഗൾഫ് മാധ്യമം’ നിശ്ചയിക്കുന്ന വിദഗ്ധ സമിതിയാണ് ഏറ്റവും നല്ല കത്ത് തെരഞ്ഞെടുക്കുക. പേപ്പറിൽ കൈകൊണ്ട് എഴുതി സ്കാൻ ചെയ്ത് അയക്കുകയോ മലയാളം യൂനികോഡ് ഫോണ്ടിൽ ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യാം. ഏപ്രിൽ 15ന് മുമ്പ് ലഭിക്കണം. mnmkw2017@gmail.com എന്ന മെയിലിലേക്കാണ് കത്തുകൾ അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
