‘മധുരമെൻ മലയാളം’ െമഗാ ഇവൻറ്: ആശീർവാദവുമായി പൗരപ്രമുഖർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പുതുചരിത്രമെഴുതാൻ ‘മധുരമെൻ മലയാളം’ മെഗാ ഇവൻറുമായി ‘ഗൾഫ് മാധ്യമം’ എത്തുേമ്പാൾ ആശീർവാദവുമായി മലയാളി സംഘടനാ നേതാക്കളും സാംസ്കാരിക പ്രവർത്തകരും. ഏപ്രിൽ 21ന് ജലീബ് അൽ ശുയൂഖിലെ (അബ്ബാസിയ) ടൂറിസ്റ്റിക് പാർക്കിൽ നടക്കുന്ന കലാ സാംസ്കാരിക പരിപാടിയുടെ മുന്നോടിയായാണ് അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ പൗരപ്രമുഖരുടെ സംഗമം വിളിച്ചുചേർത്തത്.
കുവൈത്തിലെ മുഴുവൻ മലയാളി സംഘടനകളുടെയും പ്രതിനിധികൾ ഒരുമിച്ച അപൂർവ വേദികൂടിയായി സംഗമം. ‘ഗൾഫ് മാധ്യമം’ റെസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് വിഷയം അവതരിപ്പിച്ചു.ശ്രേഷ്ടഭാഷ പദവിനേടിയ മലയാള ഭാഷയിൽനിന്ന് പ്രവാസികളായ പുതിയ തലമുറ അകന്നുപോകുന്നത് സാംസ്കാരിക ദുരന്തമായിരിക്കും. യു.എൻ റിപ്പോർട്ട് പ്രകാരം ലോകത്ത് ആയിരക്കണക്കിന് ഭാഷകളാണ് മൃതഭാഷയായി മാറികൊണ്ടിരിക്കുന്നത്. ഇതിൽ മലയാളം പെട്ടുപോവാതിരിക്കാൻ ജാഗ്രത പുലർത്തണം. ഇൗ ദിശയിൽ ഗൾഫ് മാധ്യമം സ്വന്തം നിലക്ക് ആവുന്നതെല്ലാം ചെയ്യുന്നതോടൊപ്പം അങ്ങനെ ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.െറസിഡൻറ് മാനേജർ അൻവർ സഇൗദ് അധ്യക്ഷത വഹിച്ചു. കുവൈത്തിൽ അച്ചടിക്കുന്ന ഒരേയൊരു ഇന്ത്യൻ പത്രം എന്ന നിലക്ക് പ്രവാസി ഇന്ത്യക്കാരുടെ സ്വന്തമാണ് ‘ഗൾഫ് മാധ്യമ’മെന്ന് അതിഥികൾ വ്യക്തമാക്കി. മലയാളികൾ എന്ന സ്വത്വത്തെ ഒന്നിപ്പിക്കുന്ന മഹത്തായ ദൗത്യം അഭിനന്ദനാർഹമാണ്. മനുഷ്യപക്ഷത്തിെൻറ അപാരമായ വായനയാണ് ഗൾഫ് മാധ്യമം. മാനവികതയുടെ ഇൗ വിളക്ക് കെടാതെ സൂക്ഷിക്കണം. ജാതി, മത, രാഷ്ട്രീയ ഭിന്നതകൾക്കപ്പുറത്ത് കുവൈത്തിലെ മുഴുവൻ മലയാളികൾക്കും ഒരുമിച്ച് നിൽക്കാവുന്ന പൊതു പ്ലാറ്റ്ഫോമാണ് ഗൾഫ് മാധ്യമം. മലയാളികളുടെ മഹാഘോഷമാക്കി ഏപ്രിൽ 21ലെ മെഗാ ഇവൻറിനെ മാറ്റാൻ സംഘടനാ പ്രതിനിധികൾ മുഴുവൻ സഹായവും വാഗ്ദാനം ചെയ്തു. കുവൈത്തിൽ ആദ്യമായാണ് ഇത്ര വലിയ പരിപാടി നടക്കുന്നത്. ഇതിനെ ചരിത്ര സംഭവമാക്കുന്നതിലൂടെ വലിയ സാധ്യതകളാണ് മലയാളി സമൂഹത്തിന് മുന്നിൽ തുറക്കുന്നതെന്നും ഇതിെൻറ വിജയം കൂടുതൽ പരിപാടികൾ നടത്താൻ മറ്റുള്ളവർക്കും പ്രേരണയാവുമെന്നും പരിപാടിയിൽ സംസാരിച്ച വിശിഷ്ട വ്യക്തികൾ പറഞ്ഞു.
നെഗറ്റീവ് ന്യൂസുകളുടെ ആധിക്യം പൊതുവിൽ മാധ്യമരംഗത്തെ ആശാസ്യകരമല്ലാത്ത പ്രവണതയാണെന്നും കുട്ടികളുടെ വായനശീലം വളർത്താൻ പത്രങ്ങൾ കൂടുതൽ സ്ഥലം അനുവദിക്കണമെന്നും കുവൈത്തിലെ സ്കൂളുകളിൽ മലയാളം പഠിക്കാൻ അവസരമൊരുക്കുന്നതിന് ‘ഗൾഫ്മാധ്യമ’ത്തിെൻറ സ്വാധീനമുപയോഗിച്ച് സമ്മർദം ചെലുത്തണമെന്നുമുള്ള പൊതുനിർദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നുവന്നു. തോമസ് മാത്യൂ കടവിൽ, സാം പൈനുംമൂട്, പ്രേമൻ ഇല്ലത്ത്, ജോയ് മുണ്ടക്കാട്, ജോൺ മാത്യൂ, സഗീർ തൃക്കരിപ്പൂർ, അനിൽ ആനാട്, ജലിൻ തൃപ്പയാർ, സത്താർ കുന്നിൽ, മജീദ് നരിക്കോടൻ, സലീംരാജ്, വിനോദ് പെരേര, സക്കീർ ഹുസൈൻ തുവ്വൂർ, ജെ. സജി, വിബീഷ് തിക്കോടി, ചെസ്സിൽ രാമപുരം, അസീസ് തിക്കോടി, യൂസുഫ്, അനിയൻകുഞ്ഞ്, എസ്.എച്ച്. ലബ്ബ, അബ്ദുല്ല കൊള്ളോരത്ത്, ഫാറൂഖ് ഹമദാനി, സജീവ് നാരായണൻ, ബാബുജി ബത്തേരി, അബ്ദുൽ ഫത്താഹ് തയ്യിൽ എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം ഉപദേശകസമിതി അധ്യക്ഷൻ ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നിർവഹിച്ചു. എ. മുസ്തഫ സ്വാഗതവും സി.കെ. നജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
