ഗൾഫ് മാധ്യമം - ഗ്രാൻഡ് ഹൈപ്പർ റമദാൻ ക്വിസ്
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാനിെൻറ പുണ്യങ്ങളേറ്റുവാങ്ങാൻ വിശ്വാസി സമൂഹവും അതിനോട് അനുഭാവം പ്രകടിപ്പിച്ച് മറ്റുള്ളവരും മത്സരിച്ച് നന്മയിലേക്ക് മുന്നേറുേമ്പാൾ ഗൾഫ് മാധ്യമവും ചേരുന്നു. മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഘലയായ ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ച് ഗൾഫ് മാധ്യമം നടത്തുന്ന റമദാൻ ക്വിസ് മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് അത്യുഗ്രൻ സമ്മാനങ്ങൾ.
ഒാരോ ദിവസവും പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്. ഒാരോ ദിവസവും രണ്ട് വിജയികൾ സമ്മാനാർഹരാവും. ഇതിന് പുറമെ മൂന്ന് മെഗാ വിജയികളെയും കണ്ടെത്തും. ഒാരോ ദിവസത്തെയും ചോദ്യങ്ങൾക്കുള്ള ഉത്തരം അതാത് ദിവസം തന്നെഅയക്കണം.
ശരിയുത്തരങ്ങൾ പിന്നീട് ഗൾഫ് മധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. അറിവിനൊപ്പം ആനന്ദവും പകരുന്ന റമദാൻ ക്വിസ് മത്സരത്തിെൻറ വിശദവിവരങ്ങൾക്ക് ശനിയാഴ്ചത്തെ ഗൾഫ് മാധ്യമം കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
