ഗൾഫ് യൂത്ത് ഗെയിംസ്: കുവൈത്തിന് 16 മെഡലുകൾ കൂടി
text_fieldsമെഡലുകൾ നേടിയ കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: യു.എ.ഇയിൽ നടക്കുന്ന പ്രഥമ ഗൾഫ് യൂത്ത് ഗെയിംസിൽ കരാട്ടേ, നീന്തൽ, ടേബിൾ ടെന്നിസ്, അമ്പെയ്ത്ത്, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ കുവൈത്തിന് മികച്ച നേട്ടം. ഈ ഇനങ്ങളിലായി കുവൈത്ത് താരങ്ങൾ 16 മെഡലുകൾ കൂടി നേടി. കരാട്ടെ ടീം മൂന്ന് സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 10 മെഡലുകൾ നേടി. നീന്തലിൽ ഒരു സ്വർണവും രണ്ട് വെങ്കലവും അടക്കം മൂന്ന് മെഡലുകൾ നേടി. ടേബിൾ ടെന്നിസിൽ ഒരു വെള്ളി മെഡലും അമ്പെയ്ത്ത് ടീം ഒരു വെങ്കലവും നേടി. ഏപ്രിൽ 16 ന് ആരംഭിച്ച പ്രഥമ ഗൾഫ് യൂത്ത് ഗെയിംസ് മേയ് രണ്ടിന് സമാപിക്കും. 24 ഇനങ്ങളിലായി 3,500 പുരുഷ-വനിത അത്ലറ്റുകൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.

