ഇനി ‘മുതിർന്നവരുടെ കളി’; ഗൾഫ് വെറ്ററൻസ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ
text_fieldsകുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ഒന്നാമത് ഗൾഫ് വെറ്ററൻസ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച കുവൈത്തിൽ തുടക്കമാകും. അറേബ്യൻ മേഖലയിലെ എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന് സുലൈബിഖാത്ത് ജാബിർ അൽ മുബാറക് സ്റ്റേഡിയമാണ് വേദി.
സജീവ ഫുട്ബാളിൽനിന്നും വിരമിച്ച മുതിർന്ന രാജ്യാന്തര താരങ്ങളുടെ സാന്നിദ്ധ്യം ചാമ്പ്യൻഷിപ്പിനെ സജീവമാക്കും. കുവൈത്ത്, ഖത്തർ, യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ഇറാഖ്, ബഹ്റൈൻ, യമൻ എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങൾ. ഇവയെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. കുവൈത്ത്, ഖത്തർ, യു.എ.ഇ, ഒമാൻ എന്നിവ ഗ്രൂപ് ‘എ’യിലും സൗദി അറേബ്യ, ഇറാഖ്, ബഹ്റൈൻ, യമൻ എന്നിവ ഗ്രൂപ് ‘ബി’യിലുമാണ്.
ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഈ മാസം 26നാണ് ഫൈനൽ.ശനിയാഴ്ച വൈകുന്നേരം എഴിന് ജാബർ അൽ മുബാറക് സ്റ്റേഡിയത്തിൽ വാർത്താവിനിമയ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ മുതൈരിയുടെ രക്ഷാകർതൃത്വത്തിൽ ഉദ്ഘാടന ചടങ്ങ് നടക്കും.
ഉദ്ഘാടന ദിവസം ആദ്യ മത്സരത്തിൽ വൈകുന്നേരം 4.45 ന് ഇറാഖും യമനും ഏറ്റുമുട്ടും 6.15 ന് സൗദി അറേബ്യ ബഹ്റൈനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

