ഗൾഫ് ഉച്ചകോടി; തയാറെടുപ്പ് യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി പങ്കെടുത്തു
text_fieldsജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഗൾഫ് ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് ആരംഭിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്തി പ്രതിനിധി സംഘം ബുധനാഴ്ച ആദ്യ യോഗത്തിൽ പങ്കെടുത്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി ഉച്ചകോടിയുടെ പ്രാധാന്യവും മേഖലയുടെ സുരക്ഷയും ക്ഷേമവും കേന്ദ്രീകരിച്ചുള്ള വിഷയങ്ങളും എടുത്തുപറഞ്ഞു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിന്റെ മികച്ച നേട്ടത്തെ ഒമാനി വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന 2023ലെ യു.എൻ കാലാവസ്ഥ വ്യതിയാന കോൺഫറൻസിനായി ജി.സി.സി രാജ്യങ്ങൾ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്തി പ്രതിനിധി സംഘം നേരത്തേ സൗദിയിലെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

