ഗൾഫ് സെക്യൂരിറ്റി ഡ്രിൽ: കുവൈത്ത് സേനാവിഭാഗം സൗദിയിലെത്തി
text_fields‘അറബ് ഗൾഫ് സെക്യൂരിറ്റി 3’ സംയുക്ത സൈനിക പരിശീലനത്തിന് കുവൈത്ത് സേനാവിഭാഗം സൗദിയിലേക്ക്
പോകുന്നു
കുവൈത്ത് സിറ്റി: 'അറബ് ഗൾഫ് സെക്യൂരിറ്റി 3' എന്ന പേരിൽ നടത്തുന്ന സംയുക്ത സൈനിക പരിശീലനത്തിനും അഭ്യാസ പ്രകടനത്തിനുമായി കുവൈത്ത് സേനാവിഭാഗം സൗദിയിലെത്തി. സൗദിയിലെ ദമ്മാമിൽ നടക്കുന്ന ക്യാമ്പിനായി വിവിധ രാജ്യങ്ങളിലെ സേനാവിഭാഗങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 37ാമത് യോഗ തീരുമാനം അനുസരിച്ചാണ് സംയുക്ത സൈനിക പരിശീലനം നടത്തുന്നത്. ജനുവരി 14 വെള്ളിയാഴ്ചയാണ് അഭ്യാസ പ്രകടനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

