Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൾഫ് പ്രദേശ് കൾച്ചറൽ...

ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് പ്രവർത്തനം ശക്തമാക്കുന്നു

text_fields
bookmark_border
ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്   പ്രവർത്തനം ശക്തമാക്കുന്നു
cancel
camera_alt

ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ

കുവൈത്ത് സിറ്റി: ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് കുവൈത്ത് (ജി.പി.സി.സി) പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒ.ഐ.സി.സി ഭാരവാഹികൾ അടക്കം നിരവധി പേരെ ഉൾകൊള്ളിച്ചു കമ്മറ്റി വിപുലീകരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഒ.ഐ.സി.സി വിട്ട പാലക്കാട് ജില്ല പ്രസിഡന്റ് ഐ.കെ.ഇസ്മായിൽ, ജനറൽ സെക്രട്ടറി വിനീഷ് പള്ളത്ത്, എക്സിക്യൂട്ടീവ് മെമ്പർ ജിജു മാത്യു, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ചന്ദ്രമോഹൻ ആർ നായർ, നാഷണൽ എക്സിക്യൂട്ടീവ് അംഗം ഷബീർ കൊയിലാണ്ടി, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഷരൺ കോമത്ത്, തൃശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം സി.എ.ഷാനവാസ്,

ഒ.ഐ.സി.സി അംഗങ്ങളായ ഇ.വി.അഭിജിത്, ജോസഫ് സെബാസ്റ്റ്യൻ, സഫീറുള്ള, പി.മെഹറിലി തുടങ്ങിയവരെ ജി.പി.സി.സി കുവൈത്ത് പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം ഷാൾ അണിയിച്ചു സ്വീകരിച്ചു.

സ്ഥാനമാനങ്ങളല്ല ഒരാളെ കോൺഗ്രസ്‌ പ്രവർത്തകൻ ആക്കുന്നത്, സാധാരണക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമ്പോഴാണ്. കോൺഗ്രസ്‌ പാർട്ടിയെ സ്നേഹിക്കുന്ന കുവൈത്തിലെ സാധാരണ പ്രവർത്തകരും നേതാക്കളും ഇനിയും ജി.പി.സി.സി എന്ന ഈ കോൺഗ്രസ്‌ അനുഭാവ സംഘടനയിലേക്ക് കടന്നു വരുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

ജനറൽ സെക്രട്ടറി സാം നന്ദിയാട്ട്, ട്രഷറർ മുരളി പണിക്കർ, എറണാകുളം ജില്ല പ്രസിഡന്റ്‌ എൽദോ പള്ളിപ്പുറം, കോട്ടയം ജില്ല ജനറൽസെക്രട്ടറി അനൂപ് ആൻഡ്രൂസ്, എക്സിക്യൂട്ടീവ് അംഗളായ രെഞ്ചു പി ജേക്കബ് പുതുപ്പള്ളി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfculturalCongress
News Summary - Gulf Pradesh Cultural Congress to strengthen its activities.
Next Story