ഗൾഫ് മാധ്യമം, ഒാൺകോസ്റ്റ് ഒാണം ക്വിസ്: നാല്, അഞ്ച് ദിവസത്തെ വിജയികൾ
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം, ഒാൺകോസ്റ്റുമായി സഹകരിച്ച് നടത്തിയ ഒാണം ക്വിസിലെ നാല്, അഞ്ച് ദിവസത്തെ വിജയികളെ തെരഞ്ഞെടുത്തു. നാലാം ദിവസം ഹംസക്കുട്ടി കെ.പി. (66425039), സുധാകരൻ (90013049) എന്നിവരും അഞ്ചാം ദിവസം ജസീർ സി.വി. (66747292), അനൂപ് മേലേതിൽ (96656610) എന്നിവരും വിജയികളായി. ഒാണാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നുവരെ ഒാണവുമായി ബന്ധപ്പെട്ട് ഗൾഫ് മാധ്യമം പത്രത്തിലൂടെയും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന് ശരിയുത്തരമയച്ചവരിൽനിന്ന് നറുക്കെടുത്താണ് ഒാരോ ദിവസവും രണ്ടുവിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം പിന്നീട് നടത്തുന്ന ചടങ്ങിൽ ആകർഷകമായ സമ്മാനങ്ങൾ നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

