Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘എ​ജുക​ഫേ’: വിദ്യ അറിഞ്ഞു പഠിക്കാം, വിജയവഴി കണ്ടെത്താം

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്     ‘എ​ജുക​ഫേ’:  വിദ്യ അറിഞ്ഞു പഠിക്കാം, വിജയവഴി കണ്ടെത്താം
cancel

കു​വൈ​ത്ത്സി​റ്റി: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘എ​ജു​ക​ഫേ’​ക്ക് ഇ​നി ര​ണ്ടു നാ​ൾ. ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ​അ​ബ്ബാ​സി​യ ആ​സ്‍പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​​ളി​ൽ ന​ട​ക്കു​ന്ന മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വി​​ദ്യാ​​ഭ്യാ​​സ-​​ക​​രി​​യ​​ർ വി​​ദ​​ഗ്ധ​​രും ​ഇ​​ന്ത്യ​​യി​​ലെ​​യും ഗ​​ൾ​​ഫി​​ലെ​​യും മ​​റ്റു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​തി​​നി​​ധി​​ക​​ളും പ്ര​​ഭാ​​ഷ​​ക​​രും അ​​ണി​​നി​​ര​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​ന​​ത്തി​നാ​ണ് എ​ജുക​ഫേ​യി​ലൂ​ടെ കു​വൈ​ത്ത് സാ​ക്ഷി​യാ​കാ​ൻ പോ​കു​ന്ന​ത്.

പ​രീ​ക്ഷ​യു​ടെ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ർ​മ​ക​ളെ വീ​ണ്ടെ​ടു​ക്കാ​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷയെഴു​താ​നുള്ള മാ​ന​സി​ക പി​ന്തു​ണ മു​ത​ൽ ഇ​ഷ്ട കോ​ഴ്സു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നും സ്വ​ന്തം അ​ഭി​രു​ചി ക​ണ്ടെ​ത്താ​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും എ​ജു​ക​ഫേ​യി​ലു​ണ്ട്. ഇ​തി​നൊ​പ്പം ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ ഫാ​ക്ക​ൽ​റ്റി​ക​ൾ, ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം തേ​ടു​ന്ന​വ​ർ, ഉ​ന്ന​ത പ​ഠ​ന​ത്തി​ന് വി​വി​ധ രാ​ജ്യ​ത്തേ​ക്ക് പോ​കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​വ​ർ തു​ട​ങ്ങി മി​ക​ച്ച ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും എ​ജുക​ഫേ​യി​ൽനി​ന്ന് ജീ​വി​ത മു​ന്നേ​റ്റ​ത്തി​നു​ള്ള ഉ​ത്ത​ര​ങ്ങ​ൾ ല​ഭി​ക്കും.

പ്ര​മു​ഖ വ്യ​ക്തി​ക​ൾ ന​യി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സു​ക​ൾ, ഉ​ന്ന​ത വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ കൗ​ൺ​സ​ലി​ങ്, ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്ക​ൽ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, തൊ​ഴി​ൽ മേ​ള എ​ന്നി​വ​യെ​ല്ലാം എ​ജുക​ഫേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റു​ക​ൾ, വ​ൺ-​വ​ൺ ആ​ൻ​ഡ് ഗ്രൂ​പ് കൗ​ൺ​സി​ലി​ങ് ആ​നു​കൂ​ല്യ​ങ്ങ​ൾ, സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സി​ലിങ്, മൈ​ൻ​ഡ് മാ​പ്പിങ്, എ​ജു​ടൈ​ൻ​മെ​ന്റ് ആ​ൻ​ഡ് എ​ക്സാം ഫോ​ബി​യ ഗൈ​ഡ് എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും മി​ക​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​വും വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​കാ​ട്ടി​യു​മാ​യി​രി​ക്കും എ​ജു​ക​ഫേ.

തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​വും ഗാ​യി​ക​യും ട്രെ​യി​ന​റു​മാ​യ മ​മ്ത മോ​ഹ​ൻ​ദാ​സ്, പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര​ജ്ഞ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ആ​ര​തി സി. ​രാ​ജ​ര​ത്നം, മെ​ന്റ​ലി​സ്‌​റ്റും മൈ​ൻ​ഡ് അ​ന​ലി​സ്റ്റു​മാ​യ ആ​ദി, പ​ബ്ലി​ക് സ്പീ​ക്ക​റും മോ​ട്ടി​വേ​റ്റ​റു​മാ​യ ഡോ. ​മാ​ണി പോ​ൾ, ബ​യോ​ഹാ​ക്ക​റും വെ​ൽ​ന​സ് കോ​ച്ചു​മാ​യ മ​ഹ​റൂ​ഫ്. സി.​എ എ​ന്നി​വ​ർ ‘എ​ജു ക​ഫേ’​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും സം​വ​ദി​ക്കും. പു​​റ​​മെ, വി​​വി​​ധ വി​​ദ​​ഗ്ധ തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ വി​​ജ​​യം നേ​​ടി​​യ പ്ര​​ഫ​​ഷ​​ന​​ലു​​ക​​ളും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യി അ​നു​ഭ​വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ‘എ​ജുക​ഫേ’​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ലി​ങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcityeducafe 2024
News Summary - Gulf Media-Metro Medical Group 'Educafé': Know the knowledge and learn and find the way to success
Next Story