ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ്: മുഹമ്മദ് റിയാസ് വിജയി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് റിയാസ് വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും. പത്തുദിവസങ്ങളിലായി ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ഗൾഫ് മാധ്യമം- അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ നിരവധി പേരാണ് പങ്കാളികളായത്. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

