ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിന് വൻ പ്രതികരണം. ആദ്യ ദിനത്തിലെ മത്സരത്തിൽ നിഷ ആസിഫ് വിജയിയായി. നിരവധിപേർ പങ്കെടുത്ത മത്സരത്തിൽ ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്.
വിജയിക്കുള്ള സമ്മാനം മത്സരം അവസാനിച്ചശേഷം കൈമാറും. റമദാൻ ഒന്നിന് ആരംഭിച്ച ക്വിസ് മത്സരം റമദാൻ അവസാനം വരെ തുടരും. കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ദിവസവും ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. വിജയികളുടെ പേര് പിറ്റേദിവസത്തെ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

