Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം, മെട്രോ മെഡിക്കൽ മ്യൂസിക് ക്വിസ് സമ്മാനദാനം ഇന്ന്

text_fields
bookmark_border
വ്യാഴാഴ്ച രാത്രി ഒമ്പതിന് ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിലാണ് പരിപാടി
ഗൾഫ് മാധ്യമം, മെട്രോ മെഡിക്കൽ മ്യൂസിക് ക്വിസ് സമ്മാനദാനം ഇന്ന്
cancel
Listen to this Article

കുവൈത്ത് സിറ്റി: കോവിഡ് കാല നന്മകളെ ആഘോഷിക്കാൻ ഗൾഫ് മാധ്യമം കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെട്രോ മെഡിക്കൽ ഗ്രൂപ് 'സിംഫണി ഓഫ് കുവൈത്ത്' മെഗാ ഡിജിറ്റൽ മ്യൂസിക് ഇവൻറിനോടനുബന്ധിച്ച് നടത്തിയ മ്യൂസിക് ക്വിസ് മത്സര വിജയികൾക്ക് വ്യാഴാഴ്ച സമ്മാനം നൽകും. വ്യാഴാഴ്ച രാത്രി ഒമ്പതിന് ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിലാണ് പരിപാടി. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, ഗൾഫ് മാധ്യമം കുവൈത്ത് റെസിഡൻറ് മാനേജർ ഫൈസൽ മഞ്ചേരി, മെട്രോ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ തുടങ്ങിയവർ സംബന്ധിക്കും.

ഗൾഫ് മാധ്യമം പത്രത്തിലൂടെയും ഓൺലൈനിലൂടെയും നൽകിയ ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. കൂടാതെ പരിപാടി നടക്കുമ്പോൾ ലൈവ് ആയി ചോദിച്ച ചോദ്യങ്ങൾക്ക് ഫേസ്ബുക്ക് കമൻറിലൂടെ മറുപടി നൽകിയവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കും സമ്മാനമുണ്ട്.

ആദ്യവിഭാഗത്തിൽ ഫെബ്ന, ആഷ്ബെൽ ബിജു, ഗംഗാധരൻ, പ്രകാശൻ, ജുബീന സനൂജ്, ഷൈനി സൈനുലാബ്ദീൻ, ജിനി ജോസഫ്, വിനു, ടോം സെബാസ്റ്റ്യൻ, നിജിഷ, മുഹമ്മദ് സാഹിർ, സുഹ യൂനുസ്, പി.കെ. അബ്ദുൽ ഗഫൂർ, ആതിര ഫിലിപ്പ് സുനില, പി.കെ. നവാസ്, ഷാജഹാൻ അബൂബക്കർ, തോമസ് ജോൺ, റെജിമോൻ അച്ചൻകുഞ്ഞ്, ടി.പി. മൻസൂർ എന്നിവർ വിജയികളായി. ലൈവ് ക്വിസിൽ ഷമീർ ബാവ, ഉസ്മാൻ മഠത്തിൽ, മൊയ്തു മേമി, ഫെമിന അഷ്റഫ്, ഡാലി അലക്സ്, കെ.ബി. സുലോചന, ഷരീഫ ബീവി, ഷഫീർ അബൂബക്കർ, പി.എ. അൽതാഫ് എന്നിവരാണ് വിജയികളായത്. കൂടുതൽ വിവരങ്ങൾക്ക് 65912616, 60950209 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Madhyamam, Metro Medical Music Quiz Prize giving today
Next Story