Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘എ​ജുക​ഫേ’; പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘എ​ജുക​ഫേ’; പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

കു​വൈ​ത്ത്സി​റ്റി: പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കു​വൈ​ത്തി​ൽ നി​ന്ന് ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച സ്കോ​ർ നേ​ടി കാ​ഷ് അ​വാ​ർ​ഡി​നും സ​ർ​ട്ടി​ഫി​ക്ക​റ്റി​നും അ​ർ​ഹ​രാ​യി. ഇ​സാം ത​ൽ​ഹ​ത്ത്, ഫി​ദ ആ​ൻ​സി, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഫാ​ദ​ൽ ക​ണ്ട​പ​ത്ത്, ആ​ബി​ദ റ​ഫീ​ക്ക് ചി​ക്തേ, ശ്വേ​ത, ഫി​ദ ലാ​ഹി​ർ എ​ന്നീ വി​ദ്യ​ാർ​ഥി​ക​ളാ​ണ് കു​വൈ​ത്തി​ൽ നി​ന്ന് നേ​ട്ടം കൊ​യ്ത​ത്.

ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന് തീയ​തി​ക​ളി​ൽ അ​ബ്ബാ​സി​യ ആ​സ്‍പ​യ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് മാധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് എ​ജു​ക​ഫേ​യി​ൽ ഇ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. ഒ​ക്ടോ​ബ​ർ 14 ന് ​യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 38 വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു. അ​​ടി​​സ്ഥാ​​ന ശാ​​സ്ത്രം, സാ​​മൂ​​ഹ്യ​​ശാ​​സ്ത്രം, പൊ​​തു​​വി​​ജ്ഞാ​​നം, ഇ​ന്‍റ​ലി​​ജ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​ത്താം ക്ലാ​​സ് നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ് അ​ട​ങ്ങി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​സാം ത​ൽ​ഹ​ത്ത് , ഫി​ദ ആ​ൻ​സി ,മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഫാ​ദ​ൽ ക​ണ്ട​പ​ത്ത്, ആ​ബി​ദ റ​ഫീ​ക്ക് ചി​ക്തേ, ശ്വേ​ത, ഫി​ദ ലാ​ഹി​ർ

പു​തു ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്​ മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: ഭാ​വി​ലോ​ക​ത്തെ സ്വ​പ്നം കാ​ണു​ന്ന പു​തു​ത​ല​മു​റ​യു​ടെ ക​രു​ത്തു​റ്റ ആ​ശ​യ​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ‘ഗ​ൾ​ഫ്​ മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് എ​ജു​ക​ഫേ വേ​ദി​യാ​കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി അ​ബ്ബാ​സി​യ ആ​സ്‍പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മ​ഹാ​മേ​ള​യി​ൽ എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്​ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളെ പ്ര​തി​നി​ധാനം ചെയ്ത് വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ക്കും.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി തി​ര​ഞ്ഞെ​ടു​ത്ത ടീ​മം​ഗ​ങ്ങ​ളാ​ണ്​ എ​ജു​ക​ഫേ വേ​ദി​യി​ൽ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. മി​ക​ച്ച ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ന്ന ടീ​മി​ന്​ എ​ജു​ക​ഫെ സ​മാ​പ​ന വേ​ദി​യി​ൽ എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും.

തു​ട​ർ പ​ഠ​ന രം​ഗ​ത്ത് ഓ​രോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന അ​​ഭി​​രു​​ചി നി​​ർ​​ണ​​യ പ​​രീ​​ക്ഷ (ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റ്), പ​രീ​ക്ഷ​ക​ളെ നേ​രി​ടാ​നു​ള്ള ടി​പ്സു​ക​ൾ, ച​​ർ​​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സെ​​ഷ​​നു​​ക​​ളും എ​ജു​ക​ഫെ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന ‘ക​രി​യ​ർ ക്ലി​നി​ക്’ സം​വി​ധാ​ന​വും എ​ജു​ക​ഫേയി​ൽ ഉ​ണ്ടാ​കും. വി​വി​ധ കോ​ഴ്സു​ക​ൾ, അ​വ​യു​ടെ സാ​ധ്യ​ത​ക​ൾ, യോ​ഗ്യ​ത, കോ​ഴ്സ് വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കു​ന്ന ക​രി​യ​ർ ചാ​ർ​ട്ടു​ക​ളും എ​ജു​ക​ഫേയി​ലു​ണ്ടാ​കും. ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള പ്ര​ത്യേ​ക സെ​ഷ​നും എ​ജു​ക​ഫേ​യു​ടെ ഭാ​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafeKuwait Newsexam winners
News Summary - Gulf Madhyamam-Metro Medical Group 'Educafé'; PM Foundation Talent Search Exam Winners Announced
Next Story