Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം,...

ഗ​ൾ​ഫ്​ മാ​ധ്യ​മം, മീ​ഡി​യ​വ​ൺ മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ്​ കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ൽ വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി​യ​ത്​ 1500ലേ​റെ പേ​ർ​ക്ക്​

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം, മീ​ഡി​യ​വ​ൺ മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ്​ കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ൽ വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി​യ​ത്​ 1500ലേ​റെ പേ​ർ​ക്ക്​
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ കാ​ല ന​ന്മ​ക​ളെ ആ​ഘോ​ഷി​ക്കു​ക​യാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം സിം​ഫ​ണി ഓ​ഫ്​ കു​വൈ​ത്ത്​ കാ​മ്പ​യി​നി​ലൂ​ടെ. മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​ക​ളെ വാ​ഴ്​​ത്തി​പ്പാ​ടു​​മ്പോ​ൾ സ്വ​ന്ത​മാ​യ എ​ന്തു​ പ​റ​യാ​നു​ണ്ട്​ എ​ന്ന്​ ന്യാ​യ​മാ​യും ചോ​ദി​ക്കാം. അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ്​ 'മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ്​ കം​പാ​ഷ​ൻ'. കാ​ത്തു​കാ​ത്തി​രു​ന്ന്​ വി​മാ​നം അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ആ​കാ​ശം അ​ക​ന്നു​പോ​യി നെ​ടു​വീ​ർ​പ്പി​ടു​ന്ന​വ​ർ​ക്കാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണ്ണും ചേ​ർ​ന്ന്​ ക​രു​ത​ലി​ന്‍റെ ചി​റ​കു​വി​രി​ച്ചു. 1500ലേ​റെ പേ​രെ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി നാ​ട്ടി​ല​യ​ച്ച​ത്. ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​തെ അ​ന്നം​മു​ട്ടി​പ്പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു നി​ര​വ​ധി പേ​ർ. ജോ​ലി​യും ശ​മ്പ​ള​വും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴും അ​യ​ൽ​വാ​സി​യു​ടെ പ​ട്ടി​ണി​ക്ക്​ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​വ​രെ വെ​യി​ല​ത്തു നി​ർ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. കാ​ല​ങ്ങ​ളാ​യി പ്ര​വാ​സ​ഭൂ​മി​യി​ൽ നാ​ടി​നും വീ​ടി​നും വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കി​യ​വ​രാ​ണ​വ​ർ.

ന​ല്ലൊ​രു ജീ​വി​തം സ്വ​പ്​​നം ക​ണ്ട്​​ ഇ​വി​ടേ​ക്ക്​ വ​ന്ന്​ വ​ഴി​മു​ട്ടി​പ്പോ​യ​വ​രു​ണ്ട്​ ​അ​ക്കൂ​ട്ട​ത്തി​ൽ. ഒ​രു​കാ​ല​ത്ത്​ ചോ​ദി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം വാ​രി​ക്കോ​രി ന​ൽ​കി​യ​വ​ർ നോ​മ്പു തു​റ​ക്കാ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന സ്ഥി​തി ദ​യ​നീ​യ​മാ​യി​രു​ന്നു.​ ഈ ​പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ വി​ധി​ക്ക്​ വി​ട്ടു കൊ​ടു​ക്കാ​നോ അ​വ​രു​ടെ ക​ണ്ണീ​ര്​ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​നോ ആ​വി​ല്ലെ​ന്നു​ള്ള ഉ​റ​ച്ച പ്ര​ഖ്യാ​പ​നം​കൂ​ടി​യാ​യി 'മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ്​ കം​പാ​ഷ​ൻ' പ​ദ്ധ​തി. ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണ്ണും മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ ന​ന്മ വ​റ്റാ​ത്ത പ്ര​വാ​സി സ​മൂ​ഹ​വും വ്യ​വ​സാ​യ നാ​യ​ക​രും നി​ശ്ശ​ബ്​​ദ സേ​വ​ക​രും കൈ​കോ​ർ​ത്ത്​​ കാ​രു​ണ്യ​ത്തി​ന്‍റെ ത​ണ​ൽ വി​രി​ച്ചു. ന​മ്മ​ൾ ഒ​രു തോ​റ്റ സ​മൂ​ഹ​മ​ല്ലെ​ന്ന്, ഈ ​മ​ണ്ണി​ൽ ഒ​രു മ​നു​ഷ്യ​ജീ​വി​യും ഒ​റ്റ​ക്ക​​ല്ലെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന്​ സ​വി​ശേ​ഷ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, സം​രം​ഭ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു 'മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ്​ കം​പാ​ഷ​ൻ'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityMission Wings of Compassion1500 air tickets
News Summary - 1500 people were given air tickets by Gulf Madhyamam, Media One Mission Wings of Compassion Project
Next Story