Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2023 4:03 AM GMT Updated On
date_range 2023-01-25T09:33:22+05:30ഗൾഫ് മാധ്യമം-മെഡക്സ് മെഡിക്കൽ കെയർ റിപ്പബ്ലിക് ക്വിസ് ഇന്നു മുതൽ
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം മെഡക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തുന്ന റിപ്പബ്ലിക് ക്വിസ് ബുധനാഴ്ച മുതൽ. ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും അതത് ദിവസങ്ങളിലെ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും. ഇതിന് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. https://www.madhyamam.com/republicdayquiz എന്ന ലിങ്ക് വഴി ഉത്തരം രേഖപ്പെടുത്താം. ഓരോ ദിവസത്തെയും വിജയിയുടെ പേര് പിറ്റേ ദിവസത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും.
ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയിയെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
Next Story