ഗൾഫ് മാധ്യമം-മെഡക്സ് മെഡിക്കൽ കെയർ റിപ്പബ്ലിക് ക്വിസ്: ഗംഗാധരൻ വിജയി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-മെഡക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തുന്ന റിപ്പബ്ലിക് ക്വിസിൽ ഗംഗാധരൻ വിജയിയായി.
ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യത്തിന് ഓൺലൈനായി ഉത്തരം നൽകിയവരിൽനിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.
ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.
ഇന്ത്യൻ രാഷ്ട്രശിൽപികൾ, ഭരണഘടന, സമുന്നത നേതാക്കൾ, സ്വാതന്ത്ര്യസമരം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഗൾഫ് മാധ്യമം-മെഡക്സ് മെഡിക്കൽ കെയർ റിപ്പബ്ലിക് ക്വിസിൽ ഉൾപ്പെടുത്തിയിരുന്നത്.
നിരവധി പേരാണ് ദിവസവും മത്സരത്തിൽ പങ്കാളികളായത്. സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും.

