ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ് ഇന്നു മുതൽ
text_fieldsകുവൈ ത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ ആവേശകരമായ സെമി പോരാട്ടങ്ങൾക്ക് ഒരുങ്ങവെ വായനക്കാർക്ക് ക്വിസ് മൽസരമൊരുക്കി ഗൾഫ് മാധ്യമം. ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ചുമായി ചേർന്ന് നടത്തുന്ന വേൾഡ് കപ്പ് ക്വിസ് ഞായറാഴ്ച ആരംഭിക്കും.
ഗൾഫ് മാധ്യമം ദിനപത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. കുവൈത്തിലുള്ളവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക.
ഉത്തരങ്ങൾ ചോദ്യത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/fifaquiz. എന്ന ലിങ്ക് വഴിയും സമർപ്പിക്കാം. നറുക്കെടുപ്പിലൂടെയാകും വിജയികളെ തെരഞ്ഞെടുക്കുക. വിജയികളുടെ പേരുവിവരങ്ങൾ പിറ്റേ ദിവസം പ്രസിദ്ധീകരിക്കും. ആകർഷകമായ സമ്മാനങ്ങളും നൽകും.

