ഗൾഫ് മാധ്യമം- ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ്: അരുൺ കൃഷ്ണൻ വിജയി
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ‘ഗൾഫ് മാധ്യമം’ ജോയ് ആലുക്കാസ് എക്സ്ചേഞ്ചുമായി ചേർന്ന് നടത്തുന്ന വേൾഡ് കപ്പ് ക്വിസിൽ അരുൺ കൃഷ്ണൻ വിജയിയായി. വിജയിക്കുള്ള സമ്മാനം പൊതുചടങ്ങിൽ വിതരണം ചെയ്യും. ദിവസവും ഗൾഫ് മാധ്യമം ദിനപത്രത്തിലും ഓൺലൈനിലും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവക്ക് ഓൺലൈനായാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഉത്തരങ്ങൾ ചോദ്യത്തിനൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും https://www.madhyamam.com/fifaquiz എന്ന ലിങ്ക് വഴിയും സമർപ്പിക്കാം. നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. കുവൈത്തിലുള്ളവർക്കു മാത്രമാണ് പങ്കെടുക്കാൻ കഴിയുക. വിജയികളുടെ പേരുവിവരങ്ങൾ പിറ്റേദിവസം പ്രസിദ്ധീകരിക്കും. ആകർഷക സമ്മാനങ്ങളും നൽകും.

