ഗൾഫ് മാധ്യമം– ബദർ അൽസമ ഫ്രീഡം ക്വിസ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
text_fields
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം കുവൈത്ത്, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തുന്ന ഫ്രീഡം ക്വിസിെൻറ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
ഏഴു മുതൽ ഒമ്പതു വരെ ക്ലാസിലെ വിദ്യാർഥികൾ സ്ട്രീം ഒന്നിലും പത്തു മുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികൾ സ്ട്രീം രണ്ടിലുമാണ് മത്സരിക്കുന്നത്. അങ്കിത് മോഹൻ (ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ), സാഹിൽ ഹൈദർ സെയ്ദി (ഇന്ത്യൻ പബ്ലിക് സ്കൂൾ), ധരിത്രി ആചാര്യ (ഇന്ത്യൻ എജുക്കേഷൻ സ്കൂൾ), ലിയോ സാം ചാക്കോ (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), അലോണ ബിജു നിലക്കപ്പിള്ളിൽ (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), നിഹാൽ കമാൽ (ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ) എന്നിവർ സ്ട്രീം വണ്ണിലെ ഫൈനലിൽ മത്സരിക്കും.
സ്ട്രീം രണ്ടിൽ ഹിലാൽ സലിം പതിയാരത്ത് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ), ലിയ മറിയം സാം (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), ഷാലിഖ് അബ്ദുൽ അസീസ് (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ), അശ്വിൻ പിള്ള (ഇന്ത്യൻ എജുക്കേഷൻ സ്കൂൾ), അനുഷിഖ ശ്രീജ വിനോദ് (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി) ബദറുന്നീസ മുഹമ്മദ് ഖാൻ (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ) എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടി.
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും 60950209, 65912616, 97957790 എന്നീ നമ്പറുകളിലും kwtquiz@gmail.com എന്ന മെയിലിലും ബന്ധപ്പെടാം.
സെപ്റ്റംബർ മൂന്നിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് ക്വിസ് മാസ്റ്ററാകും.

