ഗൾഫ് മാധ്യമം, ബദർ അൽ സമ ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം കുവൈത്ത്, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തുന്ന ഫ്രീഡം ക്വിസിെൻറ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കും.
ഉച്ചക്ക് രണ്ടുമുതൽ ഗൾഫ് മാധ്യമം കുവൈത്ത് ഫേസ്ബുക്ക് പേജിലൂടെ മത്സരം ലൈവ് ആയി കാണാം. അശ്വമേധം ഫെയിം ഡോ. ജി.എസ്. പ്രദീപ് ക്വിസ് മാസ്റ്ററാകുന്ന സെമി വെർച്വൽ ക്വിസിങ് കാർണിവലിനാണ് അരങ്ങൊരുങ്ങുന്നത്. ഏഴു മുതൽ ഒമ്പതുവരെ ക്ലാസിലെ വിദ്യാർഥികൾ സ്ട്രീം ഒന്നിലും പത്തുമുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികൾ സ്ട്രീം രണ്ടിലുമാണ് മത്സരിക്കുന്നത്.
അങ്കിത് മോഹൻ (ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ), സാഹിൽ ഹൈദർ സെയ്ദി (ഇന്ത്യൻ പബ്ലിക് സ്കൂൾ), ധരിത്രി ആചാര്യ (ഇന്ത്യൻ എജുക്കേഷൻ സ്കൂൾ), ലിയോ സാം ചാക്കോ (യുനൈറ്റഡ് ഇന്ത്യൻസ്കൂൾ),
അലോണ ബിജു നിലക്കപ്പിള്ളിൽ (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), നിഹാൽ കമാൽ (ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ) എന്നിവർ സ്ട്രീം വണ്ണിലെ ഫൈനലിൽ മത്സരിക്കും.
സ്ട്രീം രണ്ടിൽ ഹിലാൽ സലീം പതിയാരത്ത് (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ), ലിയ മറിയം സാം (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ), ഷാലിഖ് അബ്ദുൽ അസീസ് (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ), അശ്വിൻ പിള്ള (ഇന്ത്യൻ എജുക്കേഷൻ സ്കൂൾ), അനുഷിഖ ശ്രീജ വിനോദ് (ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി), ബദറുന്നിസ മുഹമ്മദ് ഖാൻ (ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ) എന്നിവരാണ് അന്തിമ പോരാട്ടത്തിൽ മാറ്റുരക്കുന്നത്. പ്രാഥമിക ഘട്ടത്തിലും സെമി ഫൈനലിലും മികവ് തെളിയിച്ചാണ് ഇവർ അറിവിെൻറ മഹാമാമാങ്കത്തിെൻറ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 60950209, 65912616, 97957790 എന്നീ നമ്പറുകളിലും kwtquiz@gmail.com എന്ന മെയിലിലും ബന്ധപ്പെടാം.

