ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ്; അരുൺ ശിവൻകുട്ടി വിജയി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ അരുൺ ശിവൻകുട്ടി വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്.
10 ദിവസങ്ങളിലായി ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ നിരവധി പേരാണ് പങ്കാളികളായത്. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകാതെ വിതരണം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

