ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ ഈദ് ക്വിസ്: സ്മാർട്ടി അനു തോമസ് വിജയി
text_fieldsകുവൈത്ത് സിറ്റി: ബലിപെരുന്നാൾ ആഘോഷഭാഗമായി ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് നടത്തുന്ന ഈദ് ക്വിസിൽ സ്മാർട്ടി അനു തോമസ് വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും.
10 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്വിസ് ചോദ്യങ്ങൾ ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കും. ചോദ്യത്തിനൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും പ്രത്യേക ലിങ്ക് വഴിയും മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈനായാണ് ഉത്തരം സമർപ്പിക്കേണ്ടത്. കുവൈത്തിൽ ഉള്ളവർക്കു മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കും.

