ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്; ജോൺസ് വിജയി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ 27ാം ദിനത്തിൽ ജോൺസ് വിജയിയായി. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ ‘മുഹർറം’ എന്ന് ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്.
വിജയിക്കുള്ള സമ്മാനം മത്സരം അവസാനിച്ച ശേഷം കൈമാറും. റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വിസ് മത്സരം റമദാൻ അവസാനം വരെ തുടരും. വിജയികൾക്ക് ആകഷകമായ സമ്മാനങ്ങൾ ലഭിക്കും.
ദിവസവും ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. വിജയികളുടെ പേര് പിറ്റേ ദിവസത്തെ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.

