ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ 23ാം ദിനത്തിൽ റിജ്വ വിജയിയായി. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ ‘അറഫ’ എന്ന് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം മത്സരം അവസാനിച്ച ശേഷം കൈമാറും. റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വിസ് മത്സരം റമദാൻ അവസാനം വരെ തുടരും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
ദിവസവും ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. വിജയികളുടെ പേര് പിറ്റേ ദിവസത്തെ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.

