ഗൾഫ് മാധ്യമം വന്നതോടെ പ്രവാസികൾ വലുതായി -ഹംസ പയ്യന്നൂർ
text_fieldsഗൾഫ് മാധ്യമം, മെട്രോ മെഡിക്കൽ മ്യൂസിക് ക്വിസ് വിജയികൾക്കുള്ള
സമ്മാനദാന ചടങ്ങ് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമത്തിന്റെ കടന്നുവരവോടെ പ്രവാസികളുടെ ശബ്ദം കൂടുതൽ ഉച്ചത്തിലാകുകയും അവർക്ക് വലുപ്പംവെക്കുകയും ചെയ്തതായി മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ പറഞ്ഞു.
പണ്ടൊക്കെ പ്രവാസി കൂട്ടായ്മകൾ നടത്തുന്ന സാംസ്കാരിക പരിപാടികളും ഒത്തുചേരലുകളും മറ്റും ആരുമറിയാതെ ഒതുങ്ങിപ്പോകുമായിരുന്നു. ഗൾഫ് മാധ്യമം ഗൾഫിലെ ലോക്കൽ വാർത്തകൾക്കായി ആദ്യം അര പേജ് നീക്കിവെക്കുകയും പിന്നീട് ഒരു പേജാക്കുകയും ഇപ്പോൾ രണ്ടു പേജിലെത്തുകയും ചെയ്തിരിക്കുന്നു.
നമ്മുടെ വളർച്ചക്കൊപ്പമാണ് ഈ വളർച്ചയും. തൊഴിൽ പ്രശ്നങ്ങളും ആവലാതികളും ആവശ്യങ്ങളും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും ജനങ്ങളെ ബോധവത്കരിക്കുന്നതിലും ഈ ജാഗ്രത നമുക്ക് കാണാം. സിംഫണി ഓഫ് കുവൈത്ത് പോലെയുള്ള ഇവൻറുകൾ ഇത്ര ഗംഭീരമായി സംഘടിപ്പിക്കാൻ ഗൾഫ് മാധ്യമത്തിന് മാത്രമേ കഴിയൂ. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് ഒത്തുകൂടലുകൾക്ക് അനുമതി ലഭിച്ചതിനാൽ നേരിട്ടുള്ള ഒരു മെഗാ പരിപാടിയുമായി ഗൾഫ് മാധ്യമം രംഗത്തുവരുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

