സക്കീർ ഹുസൈൻ തുവ്വൂരിന് ‘ഗൾഫ് മാധ്യമം’ യാത്രയയപ്പു നൽകി
text_fieldsസക്കീർ ഹുസൈൻ തുവ്വൂരിന് ‘ഗൾഫ് മാധ്യമം’ എഡിറ്റോറിയൽ ഹെഡ് അസ്സലാം ഉപഹാരം
കൈമാറുന്നു
കുവൈത്ത് സിറ്റി: ‘ഗൾഫ് മാധ്യമം’ കുവൈത്ത് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും മുൻ ചെയർമാനുമായ സക്കീർ ഹുസൈൻ തുവ്വൂരിന് ‘ഗൾഫ് മാധ്യമം’ കുവൈത്ത് എക്സിക്യുട്ടീവ് കമ്മിറ്റി യാത്രയയപ്പു നൽകി.
‘ഗൾഫ് മാധ്യമം’ ഓഫിസിൽ നടന്ന ചടങ്ങിൽ െറസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ പി.ടി.ശരീഫ്, എഡിറ്റോറിയൽ ഹെഡ് അസ്സലാം, മാർക്കറ്റിങ് ചാർജ് സി.കെ. നജീബ്, സർക്കുലേഷൻ ചാർജ് എസ്.പി. നവാസ്, ‘ഗൾഫ് മാധ്യമം’ കുവൈത്ത് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഹമീദ്, പി.ടി. ശാഫി, എൻ.പി. അബ്ദുറസാഖ്, സിറാജ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.
ഗൾഫ് മാധ്യമം കുവൈത്തിൽ ആരംഭിച്ച ഘട്ടത്തിൽ ഒരുമിച്ചു പ്രവർത്തിച്ചതും പത്രത്തെ മുന്നോട്ടു നയിച്ചതുമായ ഘട്ടങ്ങൾ സക്കീർ ഹുസൈൻ തുവ്വൂർ വിശദീകരിച്ചു. ഗൾഫ് മാധ്യമത്തിന്റെ ഉപഹാരം ചടങ്ങിൽ എഡിറ്റോറിയൽ ഹെഡ് അസ്സലാം സക്കീർ ഹുസൈൻ തുവ്വൂരിന് കൈമാറി.

