ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് കുവൈത്ത് വാർഷികം
text_fieldsഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് കുവൈത്ത് വാർഷികത്തിൽ ഭാരവാഹികളും അതിഥികളും
കുവൈത്ത് സിറ്റി: ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവിസ് കുവൈത്ത് അഞ്ചാം വാർഷികം ‘വർണം 2023’ മങ്കഫ് കല ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. പ്രസിഡന്റ് അശോകൻ തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കാലിക്കറ്റ് സ്വാഗതം ആശംസിച്ചു. പൊതുയോഗം സുനിൽ നായർ ഉദ്ഘാടനം ചെയ്തു. ജിസ് ചെയർമാൻ ഹമീദ് പാലേരി മുഖ്യപ്രഭാഷണം നടത്തി.
മെഡിക്കൽ ലോഗോ മെട്രോ ഹോസ്പിറ്റൽ എം.ഡി ഹംസ പയ്യന്നൂർ പ്രകാശനം ചെയ്തു. ഡോ. കേണൽ ഖാലിദ് മുത്തലക്കൽ അൽ ആസിനി, ദിലീപ് പാലക്കാട്, അജിത്ത്, ബിജു സ്റ്റീഫൻ, സറഫുദ്ദീൻ, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ട്രഷറർ പ്രസി നന്ദി രേഖപ്പെടുത്തി. വിവിധ കലാപരിപാടികളും നടന്നു.