ഗൾഫ് ഹാൻഡ്ബാൾ ക്ലബ്സ് ചാമ്പ്യൻഷിപ്; കുവൈത്ത് സ്പോർട്ടിങ് ക്ലബ് ഫൈനലിൽ
text_fieldsഖത്തറിൽ നടക്കുന്ന ഗൾഫ് ഹാൻഡ്ബാൾ ക്ലബ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് സ്പോർട്ടിങ് ക്ലബ് ഗൾഫ് ഹാൻഡ്ബാൾ ക്ലബ്സ് ചാമ്പ്യൻഷിപ് ഫൈനലിൽ. ഖത്തറിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഖത്തറിലെ അൽ അറബി ക്ലബിനെ തോൽപിച്ചാണ് ഫൈനൽ പ്രവേശനം. അധിക സമയത്ത് (39-36) എതിരാളികളെ പരാജയപ്പെടുത്തിയാണ് കുവൈത്ത് ക്ലബിന്റെ കുതിപ്പ്. ചൊവ്വാഴ്ച ഫൈനലിൽ ഖത്തറിലെ അൽ റയാൻ ക്ലബിനെ കുവൈത്ത് ടീം നേരിടും.
കുവൈത്ത്, ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടാണ് ചാമ്പ്യൻഷിപ് ആരംഭിച്ചത്. കുവൈത്ത് ക്ലബാണ് നിലവിലെ ചാമ്പ്യന്മാർ. ചാമ്പ്യൻഷിപ്പിന്റെ 40ാം പതിപ്പാണ് ഇത്തവണ.

