Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2026 2:02 PM IST Updated On
date_range 22 May 2026 2:02 PM ISTഗൾഫ് ഗെയിംസ്: കുവൈത്തിന് സ്വർണവും വെങ്കലവും
text_fieldsbookmark_border
camera_alt
കുവൈത്ത് വനിത ടീം മെഡലുമായി
കുവൈത്ത് സിറ്റി: ഖത്തറിലെ ദോഹയിൽ നടക്കുന്ന നാലാമത് ഗൾഫ് ഗെയിംസിൽ കുതിപ്പു തുടർന്ന് കവൈത്ത്. ഒമ്പതാം ദിവസം കുവൈത്ത് ഒരു സ്വർണ്ണവും ഒരു വെങ്കലവും അടക്കം രണ്ട് മെഡലുകൾ കൂടി നേടി. പാഡൽ മത്സരത്തിൽ കുവൈത്ത് വനിതാ ടീം സ്വർണ്ണ മെഡൽ നേടി.
പുരുഷന്മാരുടെ പാഡൽ മത്സരത്തിൽ കുവൈത്ത് ടീം സൗദി ടീമിനെ 2-1 ന് പരാജയപ്പെടുത്തി വെങ്കല മെഡൽ നേടി. യു.എ.ഇ ടീം സ്വർണം നേടി, ഖത്തർ വെള്ളി മെഡൽ നേടി. കുവൈത്തിന്റെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഖത്തറിലെ കുവൈത്ത് അംബാസഡർ അഹമ്മദ് അൽ ശുറൈം പറഞ്ഞു. കുവൈത്ത് അത്‌ലറ്റുകളുടെ മികച്ച സാങ്കേതിക നിലവാരത്തെയും പ്രകടനത്തെയും അംബാസഡർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

