ഗൾഫ് ഗെയിംസ് ഡിസംബറിലേക്ക് മാറ്റി
text_fieldsകുവൈത്ത് സിറ്റി: ഏപ്രിൽ മൂന്നുമുതൽ 14 വരെ കുവൈത്തിൽ നടക്കേണ്ട ഗൾഫ് ഗെയിംസ് ഡിസംബറ ിലേക്ക് മാറ്റി. കോവിഡ് 19െൻറ പശ്ചാത്തലത്തിലാണ് ഗെയിംസ് മാറ്റിയതെന്ന് കുവൈത്ത് ഒ ളിമ്പിക് കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് മേള മാറ്റിയത്. കുവൈത്ത്, സൗദി, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള കായികതാരങ്ങൾ ഗൾഫ് ഗെയിംസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
ഇതിനിടയിലാണ് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ അതിവേഗം പകരുന്ന കോവിഡ് 19 െൻറ പശ്ചാത്തലത്തിൽ വലിയ കായികമേള നടത്തുന്നത് അപകടകരമാണെന്നാണ് വിലയിരുത്തൽ. ആളുകൂടുന്ന പരിപാടികൾക്ക് ഇപ്പോൾ തന്നെ വിവിധ രാജ്യങ്ങളിൽ നിയന്ത്രണമുണ്ട്.
