അടുത്ത മാസം 3140 വിദേശികളെ പിരിച്ചുവിടും
text_fieldsകുവൈത്ത് സിറ്റി: അടുത്ത മാസം തുടക്കത്തിൽ പൊതുമേഖലയിലെ 3140 വിദേശികളെ ഒഴിവാക്കുമെന്ന് സിവിൽ സർവിസ് കമീഷൻ വ്യക്തമാക്കി.
ഇൗ തസ്തികകളിലേക്ക് സ്വദേശികളെ നിയമിക്കും. പാർലമെൻറിലെ സ്വദേശിവത്കരണ സമിതിയുടെ അന്വേഷണത്തിന് മറുപടിയായാണ് കമീഷൻ ഇക്കാര്യം അറിയിച്ചത്. പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നുണ്ട്. സിവിൽ സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ബിരുദ യോഗ്യതയുള്ളവരുടെ പട്ടിക അടുത്ത മാസം പ്രഖ്യാപിക്കും.
രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ഡാറ്റ അപ്ഡേഷന് തയാറാക്കിയ പദ്ധതി കമീഷൻ പാർലമെൻറ് സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു. സമിതി ഇത് െഎകകണ്ഠ്യേന അംഗീകരിച്ചു. അതിനിടെ, പാർലമെൻറിലെ സ്വദേശിവത്കരണ സമിതിയുടെ പ്രത്യേക യോഗം ഞായറാഴ്ച നടക്കും. സർക്കാർ ജോലിക്കായി സിവിൽ സർവിസ് കമീഷനിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന 10,000 സ്വദേശി യുവാക്കളുടെ നിയമനകാര്യമാണ് ഞായറാഴ്ചത്തെ യോഗത്തിലെ പ്രധാന അജണ്ട.
സെക്കൻഡറിയോ അതിന് താഴെയോ യോഗ്യതയുള്ളവരാണ് ഇവരിൽ അധികവും. കമീഷനിൽ പേര് രജിസ്റ്റർ ചെയ്തെങ്കിലും യോഗ്യതക്കുറവ് കാരണം ഇവരെ ഇതുവരെ പരിഗണിച്ചിരുന്നില്ല.
യോഗ്യതക്കനുസരിച്ച തസ്തികകളിൽ നിയമനം നൽകി ഈ വിഭാഗത്തിെൻറ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് സ്വദേശിവത്കരണ സമിതി മേധാവി ഖലീൽ അൽ സാലിഹ് എം.പി പറഞ്ഞു. വിവിധ മന്ത്രാലയ പ്രതിനിധികളും വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
