Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് കപ്പ് ഫുട്ബാൾ കുവൈത്തിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിന് മേൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതിന് പിറകെ രാജ്യത്തെ കായികമേഖലയിൽനിന്ന് മറ്റൊരു സന്തോഷവാർത്ത. 23ാമത് ഗൾഫ് കപ്പ് ഫുട്ബാളിന് കുവൈത്ത് വേദിയാവും. ഡിസംബർ 23 മുതൽ ജനുവരി അഞ്ചുവരെയാണ് ടൂർണമെൻറ്. നേരത്തേ ഖത്തറിൽ നടത്താൻ നിശ്ചയിച്ച ടൂർണമെൻറ് സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ അവിടെ കളിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കുവൈത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സൗദി, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത്, ഇറാഖ്, യമൻ എന്നീ ടീമുകളാണ് മത്സരിക്കുക. ടീമുകളുടെ ഗ്രൂപ് തിരിക്കാനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും. 2022 ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിന് ലഭിക്കാൻ സാഹചര്യമൊരുങ്ങിയിരിക്കെ തയാറെടുപ്പിനുള്ള അവസരം കൂടിയാവും ഗൾഫ് കപ്പ് ആതിഥേയത്വം.
Next Story
