ഗൾഫ് കപ്പ്: ഇറാഖിന് കുവൈത്തിന്റെ പ്രശംസ
text_fieldsഅമീർ ശൈഖ് നവാഫ്
അൽ അഹ്മദ് അൽ ജാബിർ
അസ്സബാഹ്
കുവൈത്ത് സിറ്റി: അറബ് ഗൾഫ് കപ്പിന്റെ വിജയകരമായ സംഘാടനത്തിലും പരിസമാപ്തിയിലും ഇറാഖിന് കുവൈത്തിന്റെ പ്രശംസ. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുല്ലത്തീഫ് റാഷിദ്, പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനി എന്നിവർക്ക് അഭിനന്ദന സന്ദേശം അയച്ചു.
ചാമ്പ്യൻഷിപ്പിന്റെ തയാറെടുപ്പ്, സംഘാടനം എന്നിവയെ പ്രശംസിച്ച അമീർ, ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച മത്സരങ്ങൾ കാഴ്ചവെച്ചതായും ടീമുകളെ അഭിനന്ദിക്കുന്നതായും അറിയിച്ചു. മികച്ച പ്രകടനത്തിലൂടെ ചാമ്പ്യൻഷിപ് നേടിയ ഇറാഖി ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്ക് മികച്ച ആരോഗ്യവും ക്ഷേമവും, ഇറാഖിനും ജനങ്ങൾക്കും വളർച്ചയും പുരോഗതിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

