ഇനിയാണ് കളി, ഗൾഫ് കപ്പ് ഫുട്ബാൾ ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: 23ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറ് വെള്ളിയാഴ്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്യും. ജാബിർ സ്റ്റേഡിയത്തിൽ വൈകീട്ട് 5.15നാണ് ഉദ്ഘാടന പരിപാടി. അമീറാണ് ടൂർണമെൻറിെൻറ മൊത്തം ചെലവുകളും വഹിക്കുന്നത്. 6.30ന് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കുവൈത്ത് സൗദിയുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി ഒമ്പതിന് രണ്ടാം മത്സരത്തിൽ ഒമാൻ യു.എ.ഇയുമായി മത്സരിക്കും. ടൂർണമെൻറിൽ പെങ്കടുക്കുന്ന ടീമുകളെല്ലാം കുവൈത്തിൽ എത്തിയിട്ടുണ്ട്. വിവിധ മൈതാനങ്ങളിൽ കടുത്ത പരിശീലനത്തിലാണിവർ. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് മത്സരിക്കുന്നത്. എ ഗ്രൂപ്പിൽ കുവൈത്ത്, സൗദി, യു.എ.ഇ, ഒമാൻ എന്നിവ മത്സരിക്കുേമ്പാൾ നിലവിലെ ജേതാക്കളായ ഖത്തറിനെ കൂടാതെ ഇറാഖ്, യമൻ, ബഹ്റൈൻ എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്.
ഉച്ചക്ക് ഒരു മണിമുതൽ പൊതുജനങ്ങൾക്കായി സ്റ്റേഡിയത്തിെൻറ കവാടങ്ങൾ തുറന്നുകൊടുക്കും. പൊതുജനങ്ങൾക്ക് മൂന്നിടങ്ങളിലാണ് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയത്. സിക്സ്ത് റിങ് വരെ നീണ്ടുനിൽക്കുന്ന ഫർവാനിയ ആശുപത്രിക്ക് അഭിമുഖമായുള്ള മൈതാനം, മുഹമ്മദ് ബിൻ ഖാസിം റോഡുവരെ നീളുന്ന ഫണ്ടമെൻറൽ സ്റ്റഡീസ് കോളജിന് അഭിമുഖമായുള്ള മൈതാനം, ഫർവാനിയ മഖ്ഹക്ക് എതിർവശമുള്ള മൈതാനം എന്നിവിടങ്ങളിലാണിത്. മൈതാനത്ത് പ്രവേശിക്കാൻ വ്യത്യസ്ത കവാടങ്ങളാണ് ഏർപ്പെടുത്തിയത്.
ഒമ്പതാം നമ്പർ കവാടം കുവൈത്തി കുടുംബങ്ങൾക്കുള്ളതാണ്. ആറ്, ഏഴ്, എട്ട് കവാടങ്ങൾ യുവാക്കൾക്കും നാലാം നമ്പർ ഗേറ്റ് അതിഥികൾക്കുള്ളതുമാണ്. അംഗപരിമിതർ അഞ്ചാം നമ്പർ ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. മാധ്യമപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കുള്ളതാണ് 10ാം നമ്പർ ഗേറ്റ്. വെള്ളക്കുപ്പികൾ, പാക്കറ്റ് ജ്യൂസുകൾ, മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള ബാറ്ററികൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, പടക്കം, ഇലക്േട്രാണിക് സിഗരറ്റുകൾ, പടം എടുക്കുന്നതിനുള്ള റിമോർട്ട് കൺേട്രാൾ ഹെലികോപ്പ്റ്ററുകൾ, ലേസർ ഫിലിം, വടി, രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ബാനറുകളും തുടങ്ങിയവ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
