ഗൾഫ് കപ്പ്; ഇറാഖിന് കുവൈത്തിന്റെ അഭിനന്ദനം
text_fieldsഅമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ് അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ
കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉജ്ജ്വലമായ സംഘാടനത്തിന് ഇറാഖിന് കുവൈത്തിന്റെ പ്രശംസ. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ഇറാഖ് പ്രസിസന്റ് അബ്ദുലത്തീഫ് ജമാൽ റാഷിദിന് ആശംസ അറിയിച്ചു. ചാമ്പ്യൻഷിപ്പിനായി ഇറാഖ് നടത്തിയ തയാറെടുപ്പുകളെ അമീർ അഭിനന്ദിച്ചു. ഇറാഖിന്റെ അഭിമാനകരമായ ചരിത്രം കാണിക്കുന്ന കലാപ്രദർശനങ്ങളെയും കലാപരമായ ഛായാചിത്രങ്ങളെയും അമീർ പ്രശംസിച്ചു.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സംഘാടക സമിതികൾക്കും അമീർ വിജയാശംസ നേർന്നു. ഇറാഖ് പ്രസിഡന്റിന് എക്കാലവും നല്ല ആരോഗ്യവും ഇറാഖിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു. ഇറാഖ് പ്രസിഡന്റിനെ ആശംസകൾ അറിയിച്ച കിരീടാവകാശി, പങ്കെടുക്കുന്ന ടീമുകൾക്ക് മികച്ച പ്രകടനം നടത്താനാകട്ടെയെന്നും ആശംസിച്ചു. ചാമ്പ്യൻഷിപ്പിന്റെ മനോഹരവും വിജയകരവുമായ തുടക്കത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രിയും ഇറാഖി പ്രസിഡന്റിന് സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

