ഗൾഫ് കപ്പ്: ഒരുക്കം പുരോഗമിക്കുന്നു
text_fieldsമന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ചേർന്ന ഗൾഫ് കപ്പ് സ്റ്റിയറിങ് കമ്മിറ്റി യോഗം
കുവൈത്ത് സിറ്റി: ഈ മാസം കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പ് ടൂർണമെൻന്റിന്റെ ഒരുക്കങ്ങൾ ഇൻഫർമേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി വിലയിരുത്തി. തടസ്സങ്ങളില്ലാതെ സുഗമമായി ടൂർണമെന്റ് പര്യവസാനിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ യോഗത്തിൽ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മന്ത്രി അൽ മുതൈരി വിവിധ കമ്മിറ്റി മേധാവികളെ ഉണർത്തി. സ്റ്റേഡിയങ്ങൾ, ലോജിസ്റ്റിക് കാര്യങ്ങൾ എന്നിവ സംബന്ധിച്ച ഉപസമിതികളുടെ പ്രവർത്തനങ്ങൾ സ്റ്റിയറിങ് കമ്മിറ്റി പരിശോധിച്ചു. എല്ലാ തയാറെടുപ്പുകളും വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.
ഈ മാസം 21 മുതൽ ജനുവരി മൂന്നു വരെയാണ് ഗൾഫ് കപ്പ് കുവൈത്തിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

