Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅറേബ്യൻ ഗൾഫ്​ കപ്പ്​...

അറേബ്യൻ ഗൾഫ്​ കപ്പ്​ ഫുട്​ബാൾ:  ബഹ്​റൈന്​ ഒരുഗോൾ ജയം; യമൻ പുറത്ത്​ 

text_fields
bookmark_border
അറേബ്യൻ ഗൾഫ്​ കപ്പ്​ ഫുട്​ബാൾ:  ബഹ്​റൈന്​ ഒരുഗോൾ ജയം; യമൻ പുറത്ത്​ 
cancel
camera_alt????? ?????? ???????? ??????????? ????? ??????????????? ?? ????????? ????????????????
കുവൈത്ത്​ സിറ്റി: അറേബ്യൻ ഗൾഫ്​ കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറിലെ ബി ഗ്രൂപ്പ്​ മത്സരത്തിൽ യമനെതിരെ ബഹ്​റൈന്​ ഒരുഗോൾ ജയം. 37ാം മിനിറ്റിൽ ജമാൽ റാഷിദാണ്​ വിജയഗോൾ നേടിയത്​. ഗോൾ മടക്കാൻ യമൻ ടീം ആഞ്ഞുശ്രമിച്ചെങ്കിലും ബഹ്​റൈൻ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ കഴിയാതിരുന്നതാണ്​ യമന്​ വിനയായത്​. 
നേരത്തെ ആദ്യമത്സരത്തിൽ ഖത്തറിനെതിരെ നാലുഗോളി​​െൻറ വമ്പൻ തോൽവി ഏറ്റുവാങ്ങിയ യമൻ ടീമിന്​ ഇതോടെ പുറത്തേക്ക്​ വഴിതെളിഞ്ഞു. വെള്ളിയാഴ്​ച ഇറാഖിനെതിരെ ജയിച്ചാലും യമൻ സെമിഫൈനലിലെത്താൻ സാധ്യതയില്ല. ബഹ്​റൈൻ ആദ്യ മത്സരത്തിൽ ഇറാഖുമായി 1-1ന്​ സമനിലയിൽ പിരിഞ്ഞിരുന്നു. ബി ഗ്രൂപ്പിൽ വെള്ളിയാഴ്​ച ഖത്തറിനെതിരെയാണ്​ ബഹ്​റൈ​​െൻറ ഗ്രൂപ്പ്​തലത്തിലെ അവസാന മത്സരം. ഖത്തർ സെമിയിലേക്ക്​ മുന്നേറുമെന്നാണ്​ കരുതുന്നത്​. രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താൻ ഇറാഖും ബഹ്​റൈനും തമ്മിലാണ്​ മത്സരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgulf cup
News Summary - gulf cup-bahrain-gulf news
Next Story