ഗൾഫ് പ്രതിസന്ധി പരിഹാരം: കുവൈത്തിെൻറ ശ്രമങ്ങൾക്ക് ലോകരാജ്യങ്ങളുടെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളുടെ പ്രശംസ.
ചെക്ക് റിപ്പബ്ലിക്, സൈപ്രസ്, ഇറ്റലി, ഫലസ്തീൻ, ഫിലിപ്പീൻസ്, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളാണ് കുവൈത്തിെൻറ ഇടപെടലുകളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രശ്നപരിഹാരത്തിന് ഫലപ്രദമായ ചർച്ചകളാണ് നടക്കുന്നത്. അന്തിമ പരിഹാര കരാറിനുള്ള സന്നദ്ധത എല്ലാ വിഭാഗവും കാണിക്കുന്നുണ്ട്. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറിെൻറ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തിനും മധ്യസ്ഥ ശ്രമങ്ങൾക്കും ഇതിൽ നിർണായക പങ്കുണ്ട്.
അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ സ്വപ്നമായിരുന്നു ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കുകയെന്നത്.
ഉപരോധം വരെ എത്തിയ തർക്കം നേരിട്ടുള്ള സംഘർഷത്തിലേക്ക് നീങ്ങാതിരുന്നതിനു പിന്നിൽ മുൻ കുവൈത്ത് അമീറിെൻറ പരിശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രായാധിക്യത്തിെൻറ അവശതകൾക്കിടയിലും അദ്ദേഹം രാജ്യങ്ങൾക്കിടയിൽ ഒാടിനടന്ന് സമാധാന മന്ത്രങ്ങൾ ഒാതി.
പ്രശ്നത്തിൽ കക്ഷികളായ സൗദി, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് ഭരണാധികാരികൾക്ക് ശൈഖ് സബാഹ് നിരന്തരം കത്തുകളയക്കുകയും പ്രതിനിധികളെ അയക്കുകയും ചെയ്തു. പ്രശ്നപരിഹാരം അദ്ദേഹത്തിെൻറ ഏറ്റവും വലിയ ആഗ്രഹവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

