Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി...

ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​രം: സ​ന്തു​ഷ്​​ടി​യു​മാ​യി കു​വൈ​ത്ത്​ അ​മീ​ർ

text_fields
bookmark_border
ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​രം: സ​ന്തു​ഷ്​​ടി​യു​മാ​യി കു​വൈ​ത്ത്​ അ​മീ​ർ
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സൗ​ദി​യും ഖ​ത്ത​റും ത​മ്മി​ൽ നി​ർ​ണാ​യ​ക ധാ​ര​ണ​യി​ൽ എ​ത്തി​യ​തി​ൽ സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. ച​രി​ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. നി​ർ​മാ​ണാ​ത്​​മ​ക​മാ​യ മാ​ധ്യ​സ്ഥ്യ ശ്ര​മ​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​യി എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും തീ​ർ​ക്കു​ന്ന അ​ന്തി​മ ക​രാ​റി​ൽ എ​ത്തേ​ണ്ട​തു​ണ്ട്. ഗ​ൾ​ഫ്, അ​റ​ബ്​ ​​െഎ​ക്യ​വും സു​സ്ഥി​ര​ത​യും സാ​ധ്യ​മാ​ക്കാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നാ​ണ്​ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും പു​രോ​ഗ​തി​യും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ​െഎ​ക്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ​​െഎ​ക്യ​ത്തി​ൽ നി​ല​യു​റ​പ്പി​ക്കാ​ൻ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന്​ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തു​മു​ത​ൽ അ​ന്ന​ത്തെ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ ശൈ​ഖ്​ ന​വാ​ഫ്​ അ​നു​സ്​​മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​െൻറ ശ്ര​മ​ങ്ങ​ൾ ന​മ്മു​ടെ മ​ന​സ്സി​ലും ച​രി​ത്ര​ത്തി​ലും എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന്​ അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ​െഎ​ക്യ​പ്പെ​ടാ​ൻ മു​ന്നോ​ട്ടു​വ​ന്ന രാ​ഷ്​​ട്ര നേ​താ​ക്ക​ളെ​യും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ ഭ​ര​ണ നേ​തൃ​ത്വ​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf CrisisKuwait Emir
Next Story