കുവൈത്തിൽ 622 പേർക്കുകൂടി കോവിഡ്; 498 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 622 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 76,827 പേർക്കാണ് വൈറസ് ബാധിച്ചത്.തിങ്കളാഴ്ച 498 പേർ ഉൾപ്പെടെ 68,633 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 502 ആയി. ബാക്കി 7692 പേരാണ് ചികിത്സയിലുള്ളത്. 109 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.4334 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
കർഫ്യൂ ലംഘനം: ആരും പിടിയിലായില്ല
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കുവൈത്തിൽ ആരും പിടിയിലായില്ല. രാജ്യത്ത് കർഫ്യൂ ആരംഭിച്ച ശേഷം ഒരാളും പിടിക്കപ്പെടാത്ത മൂന്നാമത്തെ ദിവസമാണിത്. കർഫ്യൂവും വീട്ടുനിരീക്ഷണവും പാലിക്കുന്നതിൽ കണിശത പുലർത്തിയ സ്വദേശികളെയും വിദേശികളെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിച്ചു.തുടർന്നും സർക്കാർ നിർദേശങ്ങൾ പാലിച്ച് ഇൗ പ്രതിസന്ധികാലം മറികടക്കാൻ രാജ്യത്തോടൊപ്പം നിൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

