Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്: 851 പു​തി​യ...

കോ​വി​ഡ്: 851 പു​തി​യ കേ​സു​ക​ൾ; 717 രോ​ഗ​മു​ക്തി

text_fields
bookmark_border
കോ​വി​ഡ്: 851 പു​തി​യ കേ​സു​ക​ൾ; 717 രോ​ഗ​മു​ക്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ അ​ൽ​പം കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 1000ത്തി​ന്​ മു​ക​ളി​ൽ വ​ന്ന​തി​ൽ​നി​ന്ന്​ അ​ൽ​പം കു​റ​ഞ്ഞ്​ 851 പു​തി​യ കേ​സു​ക​ളാ​ണ്​ ശ​നി​യാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഇ​തു​വ​രെ 1,76,903 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ആ​റു​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ആ​കെ മ​ര​ണം 998 ആ​യി. 717 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ മു​ക്ത​രാ​യ​ത്​ 1,65,254 പേ​രാ​ണ്. ബാ​ക്കി 10,651 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 129 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു​പേ​ർ വ​ർ​ധി​ച്ചു. 9119 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 16,60,406 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

ഒ​ന്ന​ര മാ​സം മു​മ്പ്​ 3000ത്തി​ന്​ അ​ടു​ത്ത്​ ആ​ളു​ക​ൾ​ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​താ​ണ്​ 10,651ലെ​ത്തി​യ​ത്. പു​തി​യ കേ​സു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​യി​രു​ന്നു. മ​ര​ണ​വും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്നു.

ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ത​ണു​പ്പ്​ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​​ നി​ല മെ​ച്ച​പ്പെ​െ​ട്ട​ങ്കി​ലും അ​തി​ന്​ ശേ​ഷം കേ​സു​ക​ൾ വ​ർ​ധി​ച്ചു. ജ​നു​വ​രി​യി​ലേ​തി​നേ​ക്കാ​ൾ സ്ഥി​തി വ​ഷ​ളാ​കു​ന്ന സ്ഥി​തി​യാ​ണ്​ ഫെ​ബ്രു​വ​രി​യി​ൽ കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
Next Story