കോവിഡ്: 756 പുതിയ കേസുകൾ; 557 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 756 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,67,410 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 557 പേർ ഉൾപ്പെടെ 1,59,543 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 961 ആയി.ബാക്കി 6906 പേരാണ് ചികിത്സയിലുള്ളത്. 65 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ആറുപേർ വർധിച്ചു. 9621 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ആകെ 15,57,044 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ഒരാഴ്ചയായി പുതിയ കേസുകൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. മരണം വർധിക്കാത്തത് ആശ്വാസമാണ്.നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും ജനുവരിയിൽ പുതിയ കേസുകൾ വർധിക്കുകയായിരുന്നു.ഫെബ്രുവരിയിലും കേസുകൾ കൂടുതലാകുമെന്നതിെൻറ ലക്ഷണമാണ് തുടക്കത്തിൽ കാണുന്നത്.

