903 പേർക്കുകൂടി കോവിഡ്; 842 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച 903 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,33,381 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 842 പേർ ഉൾപ്പെടെ 1,24,156 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 821 ആയി. ബാക്കി 8404 പേരാണ് ചികിത്സയിലുള്ളത്. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7847 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ഇതുവരെ 9,79,336 പേർക്ക് കുവൈത്തിൽ കോവിഡ് പരിശോധന നടത്തി. പുതിയ കേസുകളും രോഗമുക്തിയും സമീപ ആഴ്ചകളിലെ കൂടിയ നിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
മാസങ്ങൾക്ക് ശേഷമാണ് 900ത്തിന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനൊപ്പം രോഗമുക്തിയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞത് ആശ്വാസമാണ്. തീവ്രപരിചരണ വിഭാഗത്തിൽ 90 ശതമാനവും കുവൈത്തികളാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന് മുകളിലായി തുടരുകയാണ്.

