എന്നുവരും പുസ്തകങ്ങൾ...
text_fieldsപുതിയ ദേശീയ വിദ്യാഭ്യാസ നയം മൂലം കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ പഠനം കടുത്ത അനിശ്ചിതത്വത്തിലാണ്. അധ്യയന വർഷം ആരംഭിച്ച് ഏഴ് മാസം പിന്നിട്ടിട്ടും വിദ്യാർത്ഥികൾക്ക് കൃത്യമായ പാഠപുസ്തകങ്ങൾ ലഭ്യമായിട്ടില്ല.
സിലബസ് മാറ്റത്തെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും പുസ്തകങ്ങളുടെ അപര്യാപ്തതയും വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്. പ്രിന്റ് എടുത്ത കടലാസുകൾ നോക്കിയാണ് നിലവിൽ അധ്യാപകർ ക്ലാസുകൾ നയിക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന ഔദ്യോഗിക പുസ്തകങ്ങളിൽ ഈ ഭാഗങ്ങൾ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല. സി.ബി.എസ്.ഇ പുസ്തകങ്ങളിലെ പല പാഠഭാഗങ്ങളും വെള്ളക്കടലാസ് ഒട്ടിച്ചോ പേന കൊണ്ട് മായ്ച്ചോ ആണ് അധ്യാപനം നടത്തുന്നത്.
അടുത്ത വർഷത്തെ പത്താം ക്ലാസ് പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഒൻപതാം ക്ലാസിലെ ഫൈനൽ പരീക്ഷക്ക് ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കുട്ടികളുടെ നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾക്കും ആശങ്കകൾക്കും ആര് മറുപടി പറയും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

