Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​ ബാ​സ്​​ക​റ്റ്​...

ഗ​ൾ​ഫ്​ ബാ​സ്​​ക​റ്റ്​ ബാ​ൾ: കു​വൈ​ത്ത്​ ഫൈ​ന​ലി​ൽ തോ​റ്റു

text_fields
bookmark_border
ഗ​ൾ​ഫ്​ ബാ​സ്​​ക​റ്റ്​ ബാ​ൾ: കു​വൈ​ത്ത്​ ഫൈ​ന​ലി​ൽ തോ​റ്റു
cancel
camera_alt??????? ?????????????? ???? ???????????????????? ??????????????? ??????? ??????????? ???

കു​വൈ​ത്ത്​ സി​റ്റി: 16ാമ​ത്​ ഗ​ൾ​ഫ്​ ബാ​സ്​​ക​റ്റ്​ ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ കു​വൈ​ത്തി​ന്​ ര​ണ്ടാം​സ്ഥാ​നം. ഫൈ​ന​ലി​ൽ 92-83 സ്​​കോ​റി​ന്​ സൗ​ദി​യോ​ടാ​ണ്​ ആ​തി​ഥേ​യ​ർ കീ​ഴ​ട​ങ്ങി​യ​ത്.

കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ഇ​ൻ​ഡോ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ ഏ​റ്റ പ​രാ​ജ​യ​ത്തി​ന്​ സൗ​ദി മ​ധു​ര​പ്ര​തി​കാ​രം ചെ​യ്​​തു. ലീ​ഡ്​ നി​ല മാ​റി​മ​റി​ഞ്ഞ്​ ആ​വേ​ശം നി​റ​ഞ്ഞ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന ലാ​പ്പി​ൽ 68-65 എ​ന്ന സ്‌​കോ​റി​ലാ​ണ്​ കു​വൈ​ത്ത്​ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.
എ​ന്നാ​ൽ, ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ൾ സൗ​ദി ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ലും അ​വ​ർ​ക്ക്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ കു​വൈ​ത്തി​ന്​ ക​ഴി​ഞ്ഞി​ല്ല. യു.​എ.​ഇ​യെ 76-67 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച്​ ബ​ഹ്​​റൈ​ൻ മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കി​രീ​ട​നേ​ട്ട​ത്തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ സൗ​ദി​യി​ലെ സ​ൽ​മാ​ൻ രാ​ജാ​വി​ന്​ സ​ന്ദേ​ശം അ​യ​ച്ചു. കു​വൈ​ത്ത് ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഫ​ഹ​ദ് നാ​സ​ര്‍ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ബാ​സ്‌​ക​റ്റ്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ റാ​ഷി​ദ് അ​ല്‍ അ​ന്‍സി, കു​വൈ​ത്ത് സ്‌​പോ​ര്‍ട്‌​സ് അ​തോ​റി​റ്റി മേ​ധാ​വി അ​ലി മ​ര്‍വി എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf basket ball
News Summary - gulf basket ball-kuwait-gulf news
Next Story