Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ന്‍ ഗാ​ര്‍ഹി​ക...

ഇ​ന്ത്യ​ന്‍ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ഇ​ന്ത്യ​ന്‍ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​ന്യ​മാ​യ ജോ​ലി ന​ല്‍ക​ണ​മെ​ന്നും അ​പ​ക​ട​ക​ര​മാ​യ ജോ​ലി ചെ​യ്യാ​ന്‍ തൊ​ഴി​ലാ​ളി​യെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും എം​ബ​സി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി എം​ബ​സി രം​ഗ​ത്തെ​ത്തി​യ​ത്.

വീ​ട്ടു​ജോ​ലി​ക്കാ​ര്‍ക്ക് അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും ത​യാ​റാ​ക്കി​യ തൊ​ഴി​ല്‍ ക​രാ​ര്‍ നി​ര്‍ബ​ന്ധ​മാ​ണെ​ന്നും പ്ര​തി​മാ​സ വേ​ത​നം കു​വൈ​ത്ത് അ​ധി​കൃ​ത​ര്‍ നി​ശ്ച​യി​ച്ച ശ​മ്പ​ള​ത്തി​ല്‍ കു​റ​യാ​ന്‍ പാ​ടി​ല്ലെ​ന്നും എം​ബ​സി അ​റി​യി​ച്ചു. നി​ല​വി​ല്‍ 120 കു​വൈ​ത്ത് ദി​നാ​റാ​ണ് കു​റ​ഞ്ഞ പ്ര​തി​മാ​സ വേ​ത​നം. തൊ​ഴി​ലു​ട​മ ജോ​ലി ചെ​യ്യു​വാ​ന്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും തൊ​ഴി​ലാ​ളി​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വ​സ്ത്രം, പാ​ര്‍പ്പി​ടം എ​ന്നി​വ ന​ല്‍കു​ക​യും വേ​ണം. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക്ക് ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം വി​ശ്ര​മ​വും വ​ര്‍ഷ​ത്തി​ല്‍ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ വാ​ർ​ഷി​ക അ​വ​ധി​യും ന​ല്‍ക​ണം.

പ​ര​മാ​വ​ധി ജോ​ലി സ​മ​യം 12 മ​ണി​ക്കൂ​റി​ല്‍ കൂ​ട​രു​തെ​ന്നും തൊ​ഴി​ലാ​ളി​യു​ടെ സ​മ്മ​തം കൂ​ടാ​തെ പാ​സ്‌​പോ​ർ​ട്ട്/​സി​വി​ൽ ഐ.​ഡി എ​ന്നി​വ തൊ​ഴി​ലു​ട​മ കൈ​വ​ശം വെ​ക്ക​രു​തെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജോ​ലി​യി​ൽ ചേ​ർ​ന്ന തീ​യ​തി മു​ത​ൽ ഓ​രോ മാ​സാ​വ​സാ​ന​വും സാ​ല​റി ന​ല്‍ക​ണം. ശ​മ്പ​ളം വൈ​കു​ന്ന ഘ​ട്ട​ത്തി​ല്‍ കാ​ല​താ​മ​സം വ​ന്ന ഓ​രോ മാ​സ​ത്തി​നും 10 ദി​നാ​ർ വീ​തം തൊ​ഴി​ലു​ട​മ തൊ​ഴി​ലാ​ളി​ക്ക് അ​ധി​കം ന​ൽ​ക​ണ​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuidelinesEntrepreneur
News Summary - Guidelines released for Indian home based entrepreneurs
Next Story