ഒരാഴ്ചക്കിടെ 26,575 ഗതാഗത നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 26,575 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പത്ത് വാഹനങ്ങൾ കണ്ടുകെടി. 59 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 33 പേരെ പിടികൂടിയത് ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ്. 29 പിടികിട്ടാപ്പുള്ളികളെയും പരിശോധനക്കിടെ പിടികൂടാൻ കഴിഞ്ഞു. മേജർ ജനറൽ ജമാൽ സായിഗിെൻറ നേതൃത്വത്തിലാണ് പരിശോധന കാമ്പയിൻ നടന്നത്. കൂടുതൽ പേർ പിടിയിലായത് ജഹ്റ ഗവർണറേറ്റിലും കുറവ് മുബാറക് അൽ കബീർ ഗവർണറേറ്റിലുമാണ്. വരുന്ന ആഴ്ചകളിലും പരിശോധനയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ കുറേ നാളുകളായി ഗതാഗത പരിശോധനയും സുരക്ഷാ പരിശോധനയും കാര്യമായി നടന്നിരുന്നില്ല. ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കരടുനിയമം തയാറാണ്. പുതിയ പാർലമെൻറ് വന്നാൽ ചർച്ചക്കെടുക്കും.
ശിക്ഷ കടുപ്പിച്ചാൽ നിയമലംഘനങ്ങൾ കുറയുകയും അതുവഴി അപകടങ്ങളും കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ് മിക്കവാറും അപകടങ്ങൾക്കിടയാക്കുന്നതെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
